നടിയെ ആക്രമിച്ച കേസ്: ജഡ്‌ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (14:28 IST)
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്‌ജിയുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള ആരോപണം സർക്കാർ ഉന്നയിക്കരുതായിരുന്നുവെന്ന് സുപ്രീം കോടതി. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളികൊണ്ടാണ് കോടതിയുടെ പ്രതികരണം.

വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ ശ്രദ്ധ നേടിയ കേസ് ആയതിനാൽ ജഡ്‌ജിയുടെ മുകളിൽ സമ്മർദ്ദം ഉണ്ടാകാം.ഓരോ വിഷയങ്ങള്‍ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുന്‍വിധിയോടെ ആണ് പ്രവര്‍ത്തിച്ചത് എന്ന് പറയരുത്. കോടതി വ്യക്തമാക്കി.

അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :