നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ഹർജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (13:00 IST)
ഓർത്തഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം
ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്. രണ്ട് സഭാവിശ്വാസികളാണ് ഹർജി നൽകിയത്.

കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി. കുമ്പസാര രഹസ്യത്തെ പണം തട്ടിയെടുക്കാനും സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നുവെന്നും . മൗലികമായ സ്വകാര്യതയെ കുമ്പസാരം ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികൾ ഹർജി നൽകിയത്.

നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :