സാക്ഷികളെ സ്വാധീനിയ്ക്കാൻ ശ്രമിച്ചതായുള്ള വാദം കോടതി തള്ളി: ദിലീപിന്റെ ജാമ്യം തുടരും

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 25 ഫെബ്രുവരി 2021 (11:59 IST)
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളി കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഉൾപ്പടെ സ്വാധിനിയ്ക്കാൻ ദിലീപ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹർജി നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം ജനുവരിൽ മൊഴിമാറ്റിയ്ക്കാൻ ശ്മ്മം ഉണ്ടായതായി പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടത് എന്നും ഇത് സംശയകരമാണെന്നും ഹർജിയെ എത്തിർത്തുകൊണ്ട് ദിലിപ് വാദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും തനിയ്ക്കെതിരെ ഇതുവരെ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അതിനാൽ ഹർജി തള്ളണമെന്നും ദിലീപ് കോടതിയിൽ ആവശ്യം ഉന്നയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി ഹർജി റദ്ദാക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :