ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ആറ് എസ്‌ഡിപിഐ പ്രവർത്തകർ പിടിയിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (07:29 IST)
ആലപ്പുഴ: ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആറ് എസ്‌ഡി‌പിഐ പ്രവർത്തകർ പിടിയിൽ. പാണാവള്ളി സദേശി റിയാസ്, അരൂർ സ്വദേശി നിയാസ്, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്‌ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൽസിൽ, സുനീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുകുമെന്ന് പൊലീസ് വ്യക്തമക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടുമണിയോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് എസ്‌ഡി‌പിഐ നടത്തിയ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളെ ചൊല്ലി ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് വൈകിട്ടോടെ സംഘർഷം ഉണ്ടാവുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ ആചരിയ്ക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :