പാചകവാതക വില വീണ്ടും വർധിപ്പിച്ചു, ഈ മാസം ഇത് മൂന്നാം തവണ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (09:22 IST)
വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചിരിയ്ക്കുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 801 രൂപയായി വർധിച്ചു. വ്യാഴാഴ്ച മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും, ഈ മാസം ഇത് മൂന്നാം തവണയാണ് പാചകവാതകത്തിന്റെ വില വർധിപ്പിയ്കുന്നത്. ഫെബ്രുവരി 4ന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു. പിന്നാലെ ഫെബ്രുവരി 15ന് ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :