വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി: സർക്കാർ ഹൈക്കോടതിയിൽ

അഭിറാം മനോഹർ| Last Modified ശനി, 28 മെയ് 2022 (11:13 IST)
ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യും മുൻപ് നടനും നിർമാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞുതന്നെയാണ് വിജയ്ബാബു ദുബായിലേക്ക് കടന്നതെന്നും പ്രോസിക്യൂഷാൻ വാദിച്ചു.

വിദേശത്താണെന്ന് മറച്ചുവെച്ചുകൊണ്ടാണ് വിജയ്ബാബു മുൻ‌കൂർ ജാമ്യം ഫയൽ ചെയ്തതെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമാണ് സർക്കാർ വാദം.സിനിമാ ഷൂട്ടിങ്ങിനായി ഏപ്രിൽ 22ന് ഗോവയിലേക്ക് പോയെന്നും അവിടെനിന്ന് 24 ഗോൾഡൻ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ്ബാബു പറയുന്നത്. നിയമനടപടികളിൽ നിന്ന് ഒളിച്ചോടിയെന്ന വാദം തെറ്റാണെന്നും വിജയ്ബാബു കോടതിയെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :