വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയതായി പ്രോസിക്യൂഷൻ, ഇത് സൂര്യന് കീഴിലെ ആദ്യസംഭവമല്ലെന്ന് പ്രതിഭാഗം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (13:52 IST)
സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയെ പ്രതി ബൂട്ടിട്ട് മുഖത്ത് ചവിട്ടിയിരുന്നതായി പ്രോസിക്യൂഷൻ.കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ നടന്ന വാദപ്രതിവാദത്തിനിടെയാണ് സംഭവം. വളർത്ത് നായ പോലും ഇതിനെതിരെ പ്രതികരിക്കുമെന്നും ഒരു മനുഷ്യന്റെ മുഖത്തിട്ട് ചവിട്ടുന്നത് ക്ഷമിക്കാനാവാത്തതാണെന്നും എന്നിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.


എന്നാൽ സൂര്യന് കീഴിൽ നടക്കുന്ന ആദ്യ സ്ത്രീപീജന കേസല്ല ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് ഒരു വ്യക്തിക്കെതിരെ മാത്രമല്ലെന്നും സമൂഹതിന്മയ്‌ക്കെതിരെയാണെന്നും കോടതി അക്കാര്യം കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണ്.യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് കൊലപാതകം തന്നെയാണെന്നും അതിനാൽ 304 എ പ്രകാരം കേസെടുക്കണമെന്നും വാദി ഭാഗം വ്യക്തമാക്കി.

പ്രതി സർക്കാർ ഉദ്യോഗസ്ഥനാണ് സ്ത്രീധനം വാങ്ങില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ സത്യവാങ്മൂലം നൽകണം. പ്രതി അത് ലംഘിച്ചു. ആറ് മാസം ജയിലിൽ കിടന്നിട്ടും താൻ തെറ്റുകാരനല്ലെന്ന് പറയുകയാണ് പ്രതി ചെയ്തത് പ്രതി സ്വയം തിരുത്തുമെന്ന് അതിനാൽ കരുതാൻ വയ്യെന്നും പ്രോസിക്യൂഷൻ വാദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :