ശ്രീനു എസ്|
Last Updated:
വ്യാഴം, 30 ജൂലൈ 2020 (20:12 IST)
ഗൗരവമുള്ള പരുക്കന്‍ പ്രകൃതക്കാരനായിട്ട് അനില്‍ മുരളിയെ ആദ്യ കാഴ്ചയില്‍ ഒരാള്‍ക്ക് തോന്നുമെങ്കിലും സംഭാഷണങ്ങളില്‍ എപ്പോഴും നര്‍മം സൂക്ഷിക്കു ആളായിരുന്നു അദ്ദേഹം. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ ഈ പാടുകളുമാണ് തന്റെ ചോറെന്ന് തമാശയായി അദ്ദേഹം സൗഹൃദ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നു.
സമീപകാലത്തായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ തമിഴില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്. വിനയന്റെ ചിത്രത്തിലൂടെയായിരുന്നു അനില്‍ മുരളി ആദ്യമായി സിനിമയിലെത്തിയത്. സാധാരണയായി ആരുടെയെങ്കിലും ശുപാര്‍യുമായിട്ടാണ് അവസരം ചോദിച്ചുവരാറുള്ളതെന്നും എന്നാല്‍ അനില്‍ നേരിട്ടുവന്നു ചോദിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍ ഓര്‍മിക്കുന്നു. അനിലിന്റെ പ്രത്യേക പ്രകൃതം കണ്ടിട്ടായിരുന്നു സിനിമയിലെ പ്രധാന വേഷം തന്നെ കൊടുത്തത്. അത് ഉചിതമായി. അങ്ങനെ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയില്‍ അനില്‍ വില്ലനായി.