ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഒന്‍പതാം നൂറ്റാണ്ടിലെ ശിവ വിഗ്രഹം ലണ്ടനില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തും

ശ്രീനു എസ്| Last Updated: വ്യാഴം, 30 ജൂലൈ 2020 (16:56 IST)
ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഒന്‍പതാം നൂറ്റാണ്ടിലെ ശിവ വിഗ്രഹം ലണ്ടനില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തും. 1998ല്‍ രാജസ്ഥാനിലെ ഘടേശ്വര്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണ് ഈ വിഗ്രഹം. പിന്നീട് ഇത് ബ്രിട്ടനിലെ പുരാവസ്തുക്കളില്‍ കമ്പമുള്ള വ്യാപരിയുടെ പക്കല്‍ നിന്നുമാണ് കിട്ടുന്നത്.

നാലടിയിലേറെ ഉയരമുള്ള വിഗ്രഹം ചതുര വടിവിലും ജഡാമകുടവും ത്രിനേത്രവും കൊത്തിയ അപൂര്‍വ്വ വിഗ്രഹമാണ്. 12-ാം നൂറ്റാണ്ടിലെ ബുദ്ധന്റെ വെങ്കല വിഗ്രഹം ലണ്ടനില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിച്ചിരുന്നു. നേരത്തേ അമേരിക്കയില്‍ നിന്ന് 17-ാം നൂറ്റാണ്ടിലെ നവനീത കൃഷ്ണന്റെ വെങ്കല വിഗ്രഹം ഇന്ത്യയില്‍ എത്തിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :