1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid update

സംസ്ഥാനത്ത് 506പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 794പേര്‍ക്ക് കൊവിഡ് മുക്തി

Covid
സംസ്ഥാനത്ത് ഇന്നു ഉച്ചവരെയുള്ള കണക്കനുസരിച്ച് 506പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794പേര്‍ കൊവിഡ് മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 375പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നതിനാലാണ് ഉച്ചവരെയുള്ള റിപ്പോര്‍ട്ട് പറയുന്നതെന്നും ബാക്കിയുള്ള വിവരങ്ങള്‍ പിന്നാലെ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതില്‍ 29 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് വന്ന 31 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും രോഗം ബാധിച്ചു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
'പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് എന്റെ ചോറ്'; ഈ സൗഹൃദ സംഭാഷണത്തിന് ഇനി അദ്ദേഹം ഇല്ല