ടോസ് ചതിച്ചെന്ന് ഭരത് അരുൺ, ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഐപിഎൽ വിജയിച്ചില്ലെയെന്ന് ഹർഭജൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (21:59 IST)
ടി20 ലോകകപ്പിൽ നിന്നും പുറത്തായത് ടോസ് നഷ്ടപ്പെട്ടത് കൊണ്ടാണെന്ന ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുണിന്റെ പ്രസ്‌താവനയ്ക്കെതിരെ മുൻതാരം സിങ്.

ഒരു പരിശീലകൻ ഇത്തരം ഒഴികഴിവ് പറയുന്നത് മോശമാണെന്ന് ഹർഭജൻ തുറന്നടിച്ചു. മോശം പ്രകടനം കാരണമാണ് ഇന്ത്യ ലോകകപ്പിന്റെ നോക്കൗട്ടിൽ പോലും എത്താതെ പുറത്തായതെന്നും ഹർഭജൻ സിങ് പറഞ്ഞു. ഇന്ത്യ ടോസ് നേടിയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു ഇങ്ങനെ ആകുമായിരുന്നു എന്നൊക്കെ ഭരത് അരുണ്‍ പറയുന്നത് ഞാന്‍ കേട്ടു. ആദ്യം ബാറ്റ് ചെയ്‌തിട്ട് ചെന്നൈ ഐപിഎൽ വിജയിച്ചില്ലെ?

അവര്‍ 190 റണ്‍സ് സ്‌കോര്‍ ചെയ്തു, അതാണ് കാര്യം നമ്മള്‍ റണ്‍സ് കണ്ടെത്തണം. നമ്മള്‍ നന്നായി കളിച്ചില്ല, പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്തില്ല.അക്കാര്യം അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ഹർഭജൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :