തിരുവനന്തപുരം|
Last Modified വെള്ളി, 13 നവംബര്‍ 2015 (13:29 IST)
വിവിധ സേവനങ്ങളുടെ കാര്യത്തിലും ഗുണനിലവാരത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നതുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ നടത്തിയ സര്‍വേയില്‍ തിരുവനന്തപുരം വിമാനത്താവളത്തിനു ഒന്നാം റാങ്ക് ലഭിച്ചു.
എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്‍റര്‍നാഷണല്‍ (എ.സി.ഐ) നടത്തിയ സര്‍വേയില്‍ സേവനം, വൃത്തി, ജീവനക്കാരുടെ പെരുമാറ്റം, എയര്‍ലൈന്‍സ് ബന്ധം എന്നീ മാനദണ്ഡങ്ങളായിരുന്നു പരിഗണിച്ചിരുന്നത്. ആകെ നല്‍കുന്ന 5 പോയിന്‍റില്‍ 4.89 പോയിന്‍റ് നേടിയാണു തിരുവനന്തപുരം ഒന്നാം റാങ്ക് നേടിയത്. 2015 ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ സേവന മികവായിരുന്നു പരിഗണനയ്ക്ക് എത്തിയത്.