പെണ്‍വാണിഭക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി| Last Updated: വെള്ളി, 13 നവം‌ബര്‍ 2015 (13:32 IST)
വിവാദമായ പുത്തന്‍വേലിക്കര പെണ്‍വാണിഭ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കേസിലെ മറ്റു മൂന്നു പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ വെറുതേവിട്ടു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിചാരണ കോടതിയാണു ശിക്ഷ വിധിച്ചത്. വെഞ്ഞാറമൂട് മരുതമൂട് ഗീതാലയത്തില്‍ രാജീവ് (32), പുത്തന്‍വേലിക്കര കിഴുപ്പാടം കുഞ്ഞേലിപ്പറമ്പില്‍ ലിജിത് (24) എന്നിവരെയാണു ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ചത്. ഇതിനൊപ്പം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു രാജീവിനെ 7 വര്‍ഷത്തേക്കും ലിജിത്തിനെ 10 വര്‍ഷത്തേക്കും അധിക ശിക്ഷയും വിധിച്ചു.

എന്നാല്‍ പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ടി.നാസര്‍ അഹമ്മദിന്‍റെ വിധിയില്‍ പറയുന്നു. പിഴതുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചു.

2007 ക്രിസ്മസ് ദിനത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട
കേസിലെ ഒന്നാം പ്രതിയായ രാജീവന്‍റെ വീട്ടില്‍ ടി.വി. കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണു കോടതി ശിക്ഷ വിധിച്ചത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :