തൃശൂര്‍|
Last Modified തിങ്കള്‍, 5 ജനുവരി 2015 (13:29 IST)
വി എസ് അച്യുതാനന്ദന്റെ അരോപണങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ വി.എസ് അത് തെളിയിക്കണമെന്ന്
രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഒരാളു പോലും വിശ്വസിക്കാത്ത ആരോപണങ്ങളാണ് വി എസ് നടത്തിയതെന്നും ബാര്‍ കോഴ വിവാദവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ചെന്നിത്തല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ധനമന്ത്രി കെഎം മാണിയെ കൂടാതെ ബാര്‍ മുതലാളിമാരുടെ പക്കല്‍നിന്നും കോഴ വാങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ ബാബുവും ആണെന്ന് വിഎസ് ആരോപിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.