വാന്‍ തട്ടിവീണ ബൈക്ക് യാത്രികര്‍ ലോറി കയറി മരിച്ചു

എ.കെ.ജെ.അയ്യര്‍| Last Modified ഞായര്‍, 5 ജൂണ്‍ 2022 (11:16 IST)

വാന്‍ തട്ടി റോഡില്‍ വീണ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ ലോറി കയറി മരിച്ചു. ബന്ധുക്കളായ ഭൂതപ്പാണ്ടി കാട്ടുപുത്തൂര്‍ സ്വദേശി മണികണ്ഠന്‍ (27), രാജേശ്വരി (22) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ഇരുവരും ഭൂതപ്പാണ്ടിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോകവേ എതിരെ വന്ന വാന്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ രണ്ട് പേരുടെ ശരീരത്തിലും പിന്നാലെ എത്തിയ ലോറി കയറിയിറങ്ങി. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഭൂതപ്പാണ്ടി പോലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :