ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി യാത്രികര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (11:46 IST)
ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി യാത്രികര്‍ക്ക് പരിക്ക്. ആലുവ കമ്പനിപ്പടിയില്‍ യൂടേണ്‍ എടുക്കാന്‍ കാത്തുനിന്ന വാഹനങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒരു മാരുതി ഒമിനി കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന ബാബു എന്നയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കൂടാതെ ബസിലുണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :