1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Mangalapuram Sasthavattam

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ മരിച്ചു

Accident
പോത്തൻകോട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം. മംഗലാപുരം ശാസ്തവട്ടം അനുഗ്രഹയിൽ രാജീവ് എന്ന 55 കാരണാണ് മരിച്ചത്.

കഴിഞ്ഞ ദിവസ്സം ദേശീയ പാതയിൽ വൈകിട്ട് അഞ്ചരയോടെ മംഗലാപുരത്തിനടുത്തതായിരുന്നു അപകടം നടന്നത്. രാജീവും ഭാര്യ സജിതയും സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം തെറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ പെട്ട ലോറിയുടെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. രാജീവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ സാജിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മംഗലാപുരം പോലീസ് കേസെടുത്തു. 
അടുത്ത ലേഖനം
വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തില്‍ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നതായി കുമ്മനം രാജശേഖരന്‍