അനുബന്ധ വാര്‍ത്തകള്‍
- സ്കൂൾ വാനിന്റെ അടിയിൽ പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
- കിണറ്റില്‍ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരിച്ചു
- വ്യാപാരി ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
- ഏറുമാടത്തില്‍ കയറുന്നതിനിടെ കാല് തെന്നി വെള്ളത്തിലേക്ക് വീണു, എനിക്ക് നീന്താന്‍ അറിയില്ലായിരുന്നു, വലിയൊരു അപകടമായിരുന്നു അത്; നന്ദനം സിനിമയുടെ സെറ്റില്‍ സംഭവിച്ച അപകടത്തെ കുറിച്ച് നവ്യ നായര്‍
- ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ പെട്ട് മരിച്ചു
ബൈക്കും വാനും കൂട്ടിയിടിച്ചു രണ്ട് യുവാക്കൾ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ട് കഴിഞ്ഞ ദിവസം ബൈക്കും വാനും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഇലന്തൂർ കൈമോണി മണ്ണിൽ ഷാജി - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ കലേഷ് (23), ഇലന്തൂർ ഇടപ്പരിയാരം ബാബു - ഷീബ ദമ്പതികളുടെ മകൻ നിമേഷ് എന്ന ശ്രീക്കുട്ടൻ (17) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ കുമ്പനാട് കവലയിൽ വച്ചായിരുന്നു സംഭവം. ഓതറയിലെ ഒരു വിളക്ക് നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മരിച്ച ഇരുവരും. മുമ്പേ പോയ കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന വാനുമായി ബൈക്ക് കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.