ഏറുമാടത്തില്‍ കയറുന്നതിനിടെ കാല്‍ തെന്നി വെള്ളത്തിലേക്ക് വീണു, എനിക്ക് നീന്താന്‍ അറിയില്ലായിരുന്നു, വലിയൊരു അപകടമായിരുന്നു അത്; നന്ദനം സിനിമയുടെ സെറ്റില്‍ സംഭവിച്ച അപകടത്തെ കുറിച്ച് നവ്യ നായര്‍

രേണുക വേണു| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (10:34 IST)

നന്ദനം സിനിമയുടെ സെറ്റില്‍വെച്ച് അപകടമുണ്ടായതിനെ കുറിച്ച് നടി നവ്യ നായര്‍. താന്‍ കാല്‍ തെന്നി വെള്ളത്തില്‍ വീണെന്നും നീന്താന്‍ അറിയാത്ത തന്നെ മറ്റ് ചിലര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു. പൃഥ്വിരാജിനൊപ്പമുള്ള ഒരു സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. രാജു ചേട്ടനും ഞാനും ഒരു കൊതുമ്പ് വള്ളത്തില്‍ പോയി ഏറുമാടത്തില്‍ കയറുന്നതാണ് സീന്‍. ആദ്യം രാജുവേട്ടന്‍ ഏറുമാടത്തില്‍ കയറി. പിന്നെ രാജുവേട്ടന്റെ കൈ പിടിച്ച് ഞാന്‍ വള്ളത്തില്‍ നിന്ന് ഏറുമാടത്തില്‍ കയറണം. ആദ്യം ഒരു കാല്‍ വച്ചു. രണ്ടാമത്തെ കാല്‍ ഏറുമാടത്തില്‍ വയ്ക്കാന്‍ വൈകി. വള്ളം തെന്നി. ഞാന്‍ വെള്ളത്തിലേക്ക് വീണു. പിന്നീട് ആ സെറ്റിലുണ്ടായിരുന്ന നീന്താന്‍ അറിയുന്നവര്‍ ചാടിയാണ് തന്നെ രക്ഷിച്ചതെന്നും വെള്ളത്തില്‍ കുത്തി നിര്‍ത്തിയിരുന്ന കുറ്റികളിലെല്ലാം കൊണ്ട് കാലിലും ദേഹത്തും മുറിവുകളുണ്ടായെന്നും നവ്യ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :