റോഡരികിലെ മണ്ണിടിഞ്ഞു: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ജൂണ്‍ 2022 (17:28 IST)
റോഡരികിലെ മണ്ണിടിഞ്ഞ് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂടാതെ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൂഡല്ലൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് മരിച്ചത്. കുമളിക്കടത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ അഞ്ചുപേരെ തേനി മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. കോയമ്പത്തൂരില്‍ നിന്നും കുമളിയിലേക്ക് വരുകയായിരുന്നു ബസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :