അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിജയ് ചിത്രം,ഒരുപാട് തവണ ഈ സിനിമ തന്നെ കണ്ടിട്ടുണ്ടെന്ന് ശോഭ ചന്ദ്രശേഖര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (14:55 IST)
വിജയ് അഭിനയിച്ച ഓരോ ചിത്രങ്ങളും ആരാധകര്‍ മാത്രമല്ല അമ്മയും കര്‍ണാടിക് സംഗീതജ്ഞയുമായ ശോഭ ചന്ദ്രശേഖറും ആദ്യദിനം തന്നെ കാണും. തീര്‍ന്നില്ല മകന്റെ സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായം അവനോട് പോയി പറയാറുണ്ടെന്നും അവര്‍ പറയുന്നു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിജയ് ചിത്രം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം പെട്ടെന്ന് വരും.


തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നാണ് ശോഭ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഒരുപാട് തവണ ഈ സിനിമ തന്നെ കണ്ടിട്ടുണ്ട്. എപ്പോള്‍ അവസരം കിട്ടിയാലും തുപ്പാക്കി മുഴുവനായി കാണുമെന്നും ദളപതിയുടെ ഒടുവില്‍ റിലീസായ ബീസ്റ്റും കണ്ടുവെന്നും ശോഭ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :