1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual Assault Pocso Kannur

യുവതിക്കു നേരെ ലൈംഗികാതിക്രമം: പ്രൊഫസര്‍ അറസ്റ്റിൽ

Sexual Assault
കണ്ണൂർ:  വാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിലായി. കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്.
 
മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.  തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ  ' 'ന്നാണ് പരാതി. തുടര്‍ന്ന് യുവതി ബഹളം വെച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രൊഫസര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
 സമാനമായ രീതിയിൽ മുമ്പും ഇഫ്തിക്കറിനെതിരെ പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  കുടുംബ സമേത മായിരുന്നു  ഇഫ്തിക്കർ പാർക്കിലെത്തിയത്.
അടുത്ത ലേഖനം
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്