ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; യോഗ ശരിക്കും എന്താണ്?

ശ്രീനു എസ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (07:53 IST)
ലോകം ഇന്ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്‌സൈറ്റ് തീം. പലമാനസിക പ്രശ്‌നങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമാണ് യോഗയെന്ന് തെളിഞ്ഞിട്ടുള്ളതാണ്. കൊവിഡ് കാലത്ത് യോഗ പരിശീലിക്കാന്‍ ഉത്തമ സമയമാണ്.

പതഞ്ജലി യോഗസൂത്രപ്രകാരം എട്ട് അംഗങ്ങളാണ് യോഗക്കുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവയാണവ. പൊതുവേ ആസനം എന്ന അംഗമാണ് മുഴുവനായ യോഗയെന്ന് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അത് തെറ്റാണ്. ആദ്യത്തെ രണ്ട് അംഗങ്ങള്‍ പരിശീലിച്ച ശേഷം ആസനങ്ങള്‍ പരിശീലിക്കാം, പിന്നീട് പ്രാണായാമവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :