കൊവിഡിനെതിരെ യോഗ കവചമാകുമെന്ന് പ്രധാനമന്ത്രി

ശ്രീനു എസ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (08:09 IST)
കൊവിഡിനെതിരെ യോഗ കവചമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത്തവണ ഏഴാമത് അന്താരാഷ്ട്ര യോഗദിനം ഓണ്‍ലൈനായിട്ടാണ് ആചരിക്കുന്നത്. യോഗ കൊവിഡിനെതിരെ കവചമാകുമെന്ന് പ്രതികൂല സാഹചര്യത്തെ പ്രയോജനപരമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ആറരയ്ക്കാണ് അന്താരാഷ്ട്ര യോഗ ദിന പരിപാടിയെ പ്രധാനമന്ത്രി അഭി സംബോധന ചെയ്തത്.

യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്‌സൈറ്റ് തീം. പലമാനസിക പ്രശ്‌നങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമാണ് യോഗയെന്ന് തെളിഞ്ഞിട്ടുള്ളതാണ്. കൊവിഡ് കാലത്ത് യോഗ പരിശീലിക്കാന്‍ ഉത്തമ സമയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :