1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident death in pudussery

ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടുനിന്ന യുവതി നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു

Accident Death
ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടുനിന്ന യുവതി നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലി ആണ് മരിച്ചത്. 36 വയസായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് രാജേഷിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എംസി റോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തി റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു ഇരുവരും. കൊട്ടാരക്കര ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികിലെ വേലിയും തകര്‍ത്ത് ഇരുവരെയും ഇടിക്കുകയായിരുന്നു. 
 
ദമ്പതികള്‍ ചൂരക്കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ടുകുട്ടികളുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊച്ചിയിൽ കടകൾ തുറന്ന് വ്യാപാരികൾ, തിയേറ്ററുകളിലും മാളുകളിലും തിരക്ക്