എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (18:54 IST)
വെഞ്ഞാറമൂട്: നേപ്പാളി യുവതി ഡെയറി ഫാമിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കോലിയക്കോട് കൺസ്യൂമർ സൊസൈറ്റിയുടെ തങ്കമല ഡെയറി ഫാമിലാണ് കിഷൻ ബഹാദൂർ - സിക്രദേവി ദമ്പതികളുടെ മകൾ ലക്ഷ്മി സൗദ് എന്ന 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ലക്ഷ്മിയുടെ മാതാപിതാക്കൾ ഇരുവരും ഡെയറി ഫാമിലെ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി നേപ്പാൾ സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന് കണ്ടതോടെ ലക്ഷ്മിയുടെ മാതാപിതാക്കൾ ഈ ബന്ധം എതിർത്തിരുന്നു.
രണ്ട് ദിവസം മുമ്പ് ലക്ഷ്മി ഈ യുവാവുമായി ഫോണിലൂടെ ചാറ്റ് ചെയ്തിരുന്നു. ഇത് കണ്ട മാതാപിതാക്കൾ കുട്ടിയെ ശകാരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് ലക്ഷ്മി മരിച്ചതെന്ന് പോലീസ് നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.