ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചു, അവസാനിച്ചത് കുളപ്പടവിൽ; ആഴമേറിയ കുളത്തിൽ വീഴാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (16:08 IST)
ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച ഒരു കുടുംബം ചെന്നെത്തിയത് കുളപ്പടവിൽ. മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറില്‍ വന്നവര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്.

പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു വാഹനം. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ വാഹനം ഓടിച്ചിരുന്നത്.

ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍, നാല് ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. വണ്ടി പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാരുടെ പരിശ്രമഫലമായാണ് കാര്‍ കാര്‍ തിരിച്ചു കയറ്റിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :