അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകിയത് പ്രഭാസല്ല, തമിഴ് നടൻ രഘവ ലോറൻസ്; വ്യക്തത വരുത്തി കടകംപള്ളി
- ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനദണ്ഡം വേണം; അർഹതയുള്ളവർ ആരെന്ന് പ്രത്യേകം തരംതിരിക്കണമെന്ന് ഹൈക്കോടതി
- ഇനി ദളിത് എന്ന് വിളിക്കേണ്ട; ‘പട്ടികജാതി‘ എന്ന പദം ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
- സ്കൂൾ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്രമേളയും ഉൾപ്പടെയുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കി; ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
- ഹൈദെരാബാദ് നൈസാമിന്റെ സ്വർണ ടിഫിൻ ബോക്സ് മ്യൂസിയത്തിൽ നിന്നും മോഷ്ടിച്ചു
കൊൽക്കത്തയിൽ പാലം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
ദക്ഷിണ കൊൽക്കത്തയിൽ പലം തകർന്നു വീണ് അപകടം. മജേർഹട്ടിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അഞ്ച് പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പാലത്തിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച ഉച്ചയോടെ പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊൽക്കത്ത മേയറോടും മന്ത്രി ഫിർഹാദ് ഹക്കീമിനോടും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകാൻ മുഖ്യമന്ത്രി മമതാ ബാനാർജി നിർദേശം നൽകി.