അമ്മ അറിയാതെ റെയില്‍വേ റെയില്‍പ്പാളത്തില്‍ എത്തിയ രണ്ടര വയസ്സുകാരി തീവണ്ടി തട്ടി മരിച്ചു

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (11:22 IST)
രണ്ടു വയസ്സുകാരി തീവണ്ടി തട്ടി മരിച്ചു. ഭക്ഷണം എടുക്കാന്‍ അകത്തേക്ക് പോയ അമ്മ തിരിച്ചു വരുമ്പോള്‍ മകളെ കാണാനില്ല. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. വീട്ടിലെ മുന്നിലെ റെയില്‍വേ പാളത്തിന് സമീപമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇടവ കാപ്പില്‍ കണ്ണംമൂട് എ.കെ.ജി. ഭവനില്‍ അബ്ദുല്‍ അസീസിന്റെയും ഇസൂസിയുടെയും കുഞ്ഞാണ് മരിച്ച സുഹറിന്‍.

മറ്റു കുട്ടികള്‍ക്കൊപ്പം വീട്ടിലെ സിറ്റൗട്ടില്‍ മൊബൈലില്‍ കളിക്കുകയായിരുന്നു സുഹ്റിന്‍. കുഞ്ഞിനായുള്ള ഭക്ഷണം എടുക്കുവാന്‍ അടുക്കളയിലേക്ക് പോയതായിരുന്നു അമ്മ. മറ്റു കുട്ടികളും അകത്തേക്ക് പോയതോടെ സുഹറിന്‍ ഗേറ്റും കിടന്ന് റെയില്‍വേ ട്രാക്കിലേക്ക് എത്തി. ആദ്യത്തെ പാളം മറികടന്ന് രണ്ടാമത്തേതില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. വഴിയാത്രക്കാരാണ് ചോരയൊലിച്ച് നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.സിയ, സാക്കിഫ് എന്നിവരാണ് സഹോദരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :