കെപിസിസിക്ക് വമ്പന്‍ തിരിച്ചടി; ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

കെപിസിസിക്ക് വമ്പന്‍ തിരിച്ചടി; ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

  rahul gandhi , Sabarimala , Congress , women entry , KPCC , കോണ്‍ഗ്രസ് , ശബരിമല , കെപിസിസി , രാഹുൽ ഗാന്ധി
ന്യൂഡല്‍‌ഹി/പത്തനംതിട്ട| jibin| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:22 IST)
യുവതീ പ്രവേശനത്തിൽ കെപിസിസിയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ നിലപാടാണ് ഉള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.

കേരളത്തിലെ പാര്‍ട്ടി ജനങ്ങളുടെ വൈകാരിക സാഹചര്യം കണക്കാക്കിയാണ് നിലപാട് എടുത്തിരിക്കുന്നതെന്നും അതുകൊണ്ട് അവരുടെ ആഗ്രഹങ്ങളോട് പൊരുത്തപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞു.

പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവരുടെ ആഗ്രഹത്തിനു വഴങ്ങണമെന്നും‘ഇക്കണോമിക് ടൈംസി’ന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :