Sumeesh|
Last Updated:
തിങ്കള്‍, 30 ജൂലൈ 2018 (14:28 IST)
ഡൽഹി:
യമുന നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 27
ട്രെയിനുകൾ റദ്ദാക്കി. ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കിയ വിവരം തിങ്കളാഴ്ചയാണ് റെയിൽവേ വ്യക്തമാക്കിയത്. ഏഴു ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് യമുന നദിക്ക് കുറുകെയുള്ള പഴയ പാലം ലോഹ പുൽ വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. യമുനയുടെ തീരങ്ങളിൽ താമസിക്കുന്നവരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചിച്ചു. എന്നാൽ പ്രദേശത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സൌകര്യങ്ങളുടെ അഭാവം മൂലം പലരും ഇപ്പോൾ താമസിക്കുന്നത് തെരുവിലാണ്.
യമുനയിലെ ജലനിരപ്പ് സുരക്ഷിതമായ 204.83 അടിയിൽ നിന്നും മുകളിലേക്ക് പോകുന്ന സാഹചര്യത്തിൽ ആളുകൾ ജാാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.