ഗൂഗിൾ ഡ്രൈവ് പ്രയോജനപ്പെടുത്തുന്നത് 100 കോടി ഉപഭോക്താക്കൾ

Sumeesh| Last Modified തിങ്കള്‍, 30 ജൂലൈ 2018 (13:52 IST)
ഫയലുകൾ സൂക്ഷിക്കുന്നതിനായുള്ള ഗൂഗിളിന്റെ വെർച്വൽ ഡ്രൈവ് സംവിധാനമായ ഡ്രവ് 100 കൊടി ഉപഭോക്താക്കളെ പിന്നിട്ടു. ഇതോടെ ഗൂഗിളിന്റെ തന്നെ ജിമെയില്‍, ഗൂഗിള്‍ ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നീ ശ്രേണിയിലേക്ക് ഗൂഗിൾ ഡ്രൈവും ഇടം പിടിച്ചു.

2012ലാണ് ഗൂഗിൾ ഡ്രൈവിനെ കമ്പനി അവതരിപ്പിക്കുന്നത്. ഫയലുകൽ സൌചന്യമായി സ്റ്റോർ ചെയ്തു വെക്കാനുള്ള സൌകര്യം തുടക്കത്തിൽ തന്നെ വലിയ വിജയമായിരുന്നു. രണ്ട് ലക്ഷം കോടി ഫയലുകളാണ് കഴിഞ്ഞ വർഷം ഉപയോക്താക്കൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചത്. 80 കോടി ഉപയോക്താക്കളാണ് കഴിഞ്ഞ വർഷം വരെ ഗൂഗിൾ ഡ്രൈവിനുണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :