എ.ജയശങ്കറെ സിപിഐയില്‍ നിന്ന് ഒഴിവാക്കി

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (12:46 IST)

സിപിഐ അംഗത്വത്തില്‍നിന്ന് അഡ്വ.എ.ജയശങ്കറെ ഒഴിവാക്കി. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി. കഴിഞ്ഞ കുറേ നാളുകളായി ജയശങ്കര്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍, ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :