കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും; വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

രേണുക വേണു| Last Modified വെള്ളി, 26 മെയ് 2023 (10:21 IST)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശം. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ മഴ ലഭിക്കുക.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിനു പോകാന്‍ പാടുള്ളതല്ല. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല. കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഞായറാഴ്ച വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :