മലപ്പുറം|
Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (18:06 IST)
വയറുവേദനയ്ക്ക് ചികിത്സിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു. മലപ്പുറത്താണ് സംഭവം. എടപ്പാളിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന തലമുണ്ട സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. ആറ് വര്‍ഷമായി ഇവരുടെ വീട്ടില്‍ സ്ഥിരമായി എത്താറുള്ള പാലക്കാട് കരിങ്ങനാട് മുസ്തഫ (50) എന്നയാളാണ് പെണ്‍കുട്ടിയുടെ വയറുവേദന മാറ്റികൊടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത്.
രഹസ്യപ്രസവം പുറത്തായതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. സംഭവം വീട്ടുകാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വയസില്‍ കൃത്രിമം നടത്തിയാണ് ആശുപത്രിയില്‍ പ്രസവം നടത്തിയത്.
പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പൊന്നാനി പൊലീസിന് കൈമാറി.