വിദ്യാര്‍ഥിയെ ബസില്‍ നിന്നു തള്ളിയിട്ടു: കണ്ടക്ടറും ഡ്രൈവറും പിടിയില്‍

വിദ്യാര്‍ഥി, ബസ്, കണ്ടക്ടര്‍, പൊള്ളല്‍, ചികിത്സ
തിരുവനന്തപുരം| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (15:37 IST)
സ്വകാര്യ ബസില്‍ നിന്ന് പ്ലസ്‌ടുവിനു പഠിക്കുന്ന വിദ്യാര്‍ഥിയെ തള്ളിയിട്ടതുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് ഇരപ്പുകുഴി സ്വദേശിയായ ജോയല്‍ ജോര്‍ജിനെയാണ്‌ കവടിയാര്‍ ടോള്‍ ജംഗ്ഷനില്‍ ഇറങ്ങുന്നതിനു മുമ്പ് കണ്ടക്ടര്‍ തള്ളിയിട്ടത്.

ഇതുമായി ബന്ധപ്പെട്ട് ബസിന്‍റെ ഡ്രൈവര്‍ ആറ്റുകാല്‍ കുഴിവിള തോപ്പില്‍ നിതീഷ് (22), കണ്ടക്ടര്‍ മണക്കാട് തളിയല്‍ അനുപമ വീട്ടില്‍ മനു വി നായര്‍ (27) എന്നിവരെ പേരൂര്‍ക്കട പൊലീസാണു വലയിലാക്കി.

വീണു കാലിനു പൊട്ടലേറ്റ ജോയലിനെ കഴിഞ്ഞ ദിവസം ശിവന്‍ കുട്ടി എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. ജോയല്‍ ചികിത്സയിലാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :