30 പവന്‍റെ കവര്‍ച്ച: 6 പേര്‍ അറസ്റ്റില്‍

കഴക്കൂട്ടം| Last Modified ചൊവ്വ, 26 മെയ് 2015 (19:54 IST)
കഴക്കൂട്ടം മേനംകുളത്ത് വൃദ്ധയെ കെട്ടിയിട്ട് 30 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും 11000 രൂപയും കവര്‍ച്ച ചെയ്ത കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കോയിക്കമൂല പാട്ടത്തു വീട്ടില്‍ സുനജ് (23), എം.ആര്‍.മന്ദിരത്തില്‍ രാഹുല്‍ (29), പെരുമാമല പുത്തന്‍ വീട്ടില്‍ അഭിലാഷ് (21), ചരുവിള പുത്തന്‍ വീട്ടില്‍ സജീവ് (19) എന്നിവരാണു കവര്‍ച്ച കേസിലെ പ്രതികള്‍.

ഇവരെ ഒളിപ്പിക്കാന്‍ ശ്രമിച്ചതിനു കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് കണ്ണങ്കര വീട്ടില്‍ അനൂപ് (32)
നീലിക്കുളം കിഴക്കതില്‍ വീട്ടില്‍ മനോജ് (39) എന്നിവരും അറസ്റ്റിലായി. കഠിനംകുളം പഞ്ചായത്തോഫീസിനടുത്ത് മറവി രോഗിയായ ഭര്‍ത്താവുമൊത്തു താമസിച്ചിരുന്ന ശാന്തമ്മയെന്ന 74
കാരിയെ കെട്ടിയിട്ടശേഷമാണ്‌ നാലു പേരും ചേര്‍ന്ന് കവര്‍ച്ച ചെയ്തത്.

റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്‍റെ കീഴില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിമാരായ പ്രതാപന്‍ നായര്‍, സുള്‍ഫിക്കര്‍ എന്നിവരുടെ കീഴിലുള്ള പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :