ഓപ്പറേഷന്‍ സേഫ്റ്റി: തലസ്ഥാന നഗരിയില്‍ 300 പേര്‍ പിടിയില്‍

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ സേഫ്റ്റി പ്രകാരം കഴിഞ്ഞ ദിവസം 300 പേരെ പിടികൂടി

thiruvananthapuram, operation safety തിരുവനന്തപുരം, ഓപ്പറേഷന്‍ സേഫ്റ്റി
തിരുവനന്തപുരം| Last Modified ചൊവ്വ, 19 ജൂലൈ 2016 (12:35 IST)
തലസ്ഥാന നഗരിയിലെ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടകങ്ങള്‍ നിയന്ത്രിക്കുന്ന എന്ന ലക്‍ഷ്യത്തോടെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ സേഫ്റ്റി പ്രകാരം കഴിഞ്ഞ ദിവസം 300 പേരെ പിടികൂടി. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് ഈ നടപടികള്‍.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ച ഇരുനൂറിലേറെ പേരെ വലയിലാക്കിയപ്പോള്‍ അപകടകരമായി വാഹനമോടിച്ച 10 പേരെയും ഹെല്‍മറ്റ് ധരിക്കാത്ത 50 ലേറെ ഇരുചക്രവാഹന യാത്രക്കാരെയും പിടികൂടി.

ഇതിനൊപ്പം ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച അഞ്ച് പേരെയും യൂണിഫോം ധരിക്കാത്ത ഓട്ടോ ടാക്സി ഡ്രൈവര്‍മാരെയും ട്രാഫിക് പൊലീസ് പിടികൂടി. ഇക്കൂട്ടരയെല്ലാം പിഴ ഈടാക്കിയശേഷം വിട്ടയച്ചു. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ച മൂന്നു പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ട്രാഫിക് ലംഘനം നിയന്ത്രിക്കുന്നതിനായി പൊതുജനത്തിന്‍റെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാഹനനിയമ ലംഘനം നടക്കുന്നത് വീഡിയോ അഥവാ ഫോട്ടോ എന്നിവ അധികാരികളെ അറിയിക്കാനായി
9747001099 എന്ന വാട്‍സ്‍അപ്പ് നമ്പര്‍ പൊതുജനത്തിനു ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :