അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ കാര്‍ പിടിച്ചു

ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള സ്വകാര്യ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

thiruvananthapuram, tamilnadu, police തിരുവനന്തപുരം, തമിഴ്നാട്, പൊലീസ്
തിരുവനന്തപുരം| Last Modified തിങ്കള്‍, 18 ജൂലൈ 2016 (13:52 IST)
ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള സ്വകാര്യ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനിക വേഷം ധരിച്ച ഒരാള്‍ ഉള്‍പ്പെടെ അഞ്ചു പേരുമായി എത്തിയ
തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ടിഎന്‍ 75 എഎച്ച് 9999
നമ്പര്‍ ടൊയോട്ടാ കാറാണു പാപ്പനംകോട്ടു വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കാന്‍ അധികാരമില്ല. ഈ വാഹനത്തില്‍ സര്‍ക്കാരിന്‍റെ ബോര്‍ഡോ ബന്ധപ്പെട്ട സൂചനകളോ ഒന്നും തന്നെയില്ലായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ കാറില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :