പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിലല്ല സത്യപ്രതിജ്ഞ ചെയ്തത്, പിശകുപറ്റിയെന്ന് പി സി ജോർജ്

മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ പിണറായിക്ക് കഴിയില്ലെന്ന് പി സി ജോർജ്

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 18 ജൂലൈ 2016 (13:31 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയിൽ പിശകു പറ്റിയെന്ന് പി സി ജോർജ് എം എൽ എ. മുഖ്യമന്ത്രിയെന്ന നിലയിലല്ല സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയെന്ന നിലയിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ പിണറായിക്ക് കഴിയില്ലെന്നും പി സി ജോർജ് നിയമസഭയിൽ പറഞ്ഞു.

അതേസമയം, പി സി ജോർജിന്റെ ആരോപണത്തിന് പ്രതികരണവുമായി പാർലമെന്റികാര്യ മന്ത്രി എ കെ ബാലൻ രംഗത്തെത്തി. ക്രമപ്രശ്നത്തിൽ ജോർജ് ഉന്നയിച്ച വിഷയം തന്നെ തെറ്റാണെന്നായിരുന്നു ബാലൻ പറഞ്ഞത്. സഭയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ് ക്രമപ്രശ്നത്തിൽ പറയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട കാര്യമില്ല. ഒരു മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് തെറ്റാണെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :