വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

ചെങ്ങന്നൂര്‍:| Last Modified വ്യാഴം, 14 മെയ് 2015 (18:04 IST)
വാഹന പരിശോധന നടത്തുന്നതിനിടെ 3 യുവാക്കളെ കഞ്ചാവുമായി പിടികൂടി. ചെങ്ങന്നൂര്‍ ഐ.റ്റി.ഐ ജംഗ്ഷനില്‍ രതീഷ് (34), നിവിന്‍ (22), തൃശൂര്‍ നിവാസി അഭിജിത് (30) എന്നിവരാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്
വലയിലായത്.

ചെങ്ങന്നൂര്‍ പുത്തന്‍കാവ് റോഡില്‍ ഗേള്‍സ് ഹൈസ്കൂളിനു മുന്നില്‍ വച്ചാണ്‌ മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് പരിശോധിച്ച് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കച്ചവട സംഘത്തിന്‍റെ കണ്ണികളാണിവര്‍ എന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. എസ്.ഐ ഡി.മോഹനന്‍, എ.എസ്.ഐ എം.കെ.സുരേഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ്‌ പ്രതികളെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :