പന്തളം|
Last Modified വ്യാഴം, 14 മെയ് 2015 (17:57 IST)
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
റാന്നി പഴവങ്ങാടി കരികളം ഒഴുവന്‍പാറ കള്ളിക്കാട്ടില്‍ ബിനു തോമസ് (24), കായംകുളം എം.എസ്.എം കോളേജിനു സമീപം കണ്ടത്തില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് തിരുപ്പൂര്‍ സെവന്തും പാളയം സ്വദേശി സുരേഷ് (24) എന്നിവരാണ്
പിടിയിലായത്. അടൂര്‍ ഡിവൈ.എസ്.പി എ. നിസാം, പന്തളം സി.ഐ റജി എബ്രഹാം, എസ്.ഐ ബി. രമേശശ് എന്നിവര്‍ ഉള്‍പ്പെടുന്ന
സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നടന്ന നിരവധി ബൈക്ക് മോഷണങ്ങളിലും, പിടിച്ചുപറികളിലും കേസുകളുണ്ട്.
കഴിഞ്ഞ ദിവസം
മോഷ്ടിച്ച ബൈക്കുമായി പന്തളം ഭാഗത്തുകൂടി ബിനു തോമസ് പോകുന്നതായി ജില്ലാ പോലീസ് മേധാവി
ടി. നാരായണന് രഹസ്യ വിവരം കിട്ടിയതിനേത്തുടര്‍ന്ന് പന്തളം എസ്.ഐ യു. ബിജുവിന്റെ നേതൃത്വത്തില്‍ അമ്പലക്കടവില്‍ വച്ച്
അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ച ഏഴ് ബൈക്കുകളും കണ്ടെടുത്തു. മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിച്ച്,
നടന്നുപോകുന്ന സ്ത്രീകളുടെ മാല പറിച്ചെടുത്ത കേസുകളും നിരവധിയാണ്. കഴിഞ്ഞ വര്‍ഷം തിരുവല്ല റയില്‍വേ സ്റ്റേഷനു സമീപത്തുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍ വെള്ളം കുടിക്കാനെന്ന വ്യാജേന ചെന്ന് അദ്ദേഹത്തേയും ഭാര്യയേയും ആക്രമിച്ച് മാരകമായി പരിക്കേല്പിച്ച് കെട്ടിയിട്ട് വീട്ടില്‍ നിന്ന്
സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസുള്‍പ്പെടെ നൂറ്റമ്പത്
കേസുകളില്‍ പ്രതിയാണ് ബിനു.