തലസ്ഥാന നഗരിയില്‍ ദിനപ്രതി മോഷ്ടിക്കപ്പെടുന്നത് 70 ഓളം വാഹനങ്ങള്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 6 മെയ് 2015 (15:14 IST)
ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ വാഹന മോഷണം വ്യാപകമാകുന്നു. ഡല്‍ഹിയില്‍ ദിവസവും ശരാശരി 70 ഓളം വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതേത്തുടര്‍ന്ന് വാഹനമോഷണത്തിനെതിരെ ഡല്‍ഹി പൊലീസ് പ്രത്യേക വിര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച് 18 ദിവസത്തിനുള്ളില്‍ 1200 വാഹന മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പുതുതായി ശരാശരി 1343 വാഹനങ്ങള്‍ തലസ്ഥാനനഗരിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ 70 ലധികം ഇരുചക്രവാഹനങ്ങളോ നാല് ചക്ര വാഹനങ്ങളോ മോഷ്ട്ടിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മോട്ടോര്‍ വാഹന മോഷണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് സ്ഥാപിച്ച ഇ പോലീസ് സ്റ്റേഷന്‍ ഏപ്രില്‍ 17 നാണ് ഉദ്ഘാടനം ചെയ്തത്.
ഇ സ്റ്റേഷനിലൂടെ തുറന്നുകൊടുത്താല്‍ മൊബൈല്‍ ഫോണിലൂടെ പോലീസ് സ്റ്റേഷനുമായി പരാതിക്കാരന് ബന്ധപ്പെടാന്‍ സാധിക്കും. പരാതിക്കാരന്റെ പരാതി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഡല്‍ഹി പോലീസിന്റെ വെബ്‌സൈറ്റ് വഴിയോ സമര്‍പ്പിക്കാന്‍ കഴിയും.പരാതി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന് തന്നെ എഫ്‌ഐആര്‍ ലഭിക്കാനുള്ള സാഹചര്യവും നിലവില്‍ ഇ പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഒരു മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാനുള്ള അവസരവും ഇ പോലീസ് സ്റ്റേഷനില്‍ അനുവദിക്കും.
2014 ല്‍
22000 വാഹനമോഷ്ണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതില്‍ 2322 വാഹനങ്ങള്‍ മാത്രമേ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :