1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Floating bridge collapsed in Varkala

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് 15 പേര്‍ കടലില്‍ വീണു

ലൈഫ് ഗാര്‍ഡുമാരും പ്രദേശത്തുണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

Accident
Accident

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരം. 
 
ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നാണ് അപകടമുണ്ടായത്. തെരച്ചില്‍ തുടരുകയാണ്. വൈകിട്ട് അഞ്ച് മണിയോടു കൂടിയായിരുന്നു സംഭവം. കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ സമയത്താണ് അപകടമുണ്ടായത്. ലൈഫ് ഗാര്‍ഡുമാരും പ്രദേശത്തുണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സീറ്റ് കിട്ടാത്തതില്‍ ഷമാ മുഹമ്മദിനു അതൃപ്തി