‘ഏത് നേരവും മൊബൈലിൽ കളിച്ചോണ്ടിരിക്കും’; അമ്മ വഴക്ക് പറഞ്ഞതിന് ആത്മഹത്യ ചെയ്ത് പതിനൊന്നുകാരൻ

Last Modified ബുധന്‍, 24 ജൂലൈ 2019 (11:05 IST)
ഫോൺ അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് അമ്മ വഴക്ക് പറഞ്ഞ വിഷമത്തിൽ ചെയ്ത് പതിനൊന്നുകാരൻ. എടവണ്ണ ചമ്പക്കുത്ത്
ഹബീബ് റഹ്മാന്‍(11) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഹബീബ് ഫോണിലാണ്. ഇതിന്റെ പേരിൽ മിക്ക ദിവസവും വീട്ടിൽ വഴക്ക് ഉണ്ടാകാറുണ്ട്. സംഭവദിവസവും സമാ‍ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഹബീബിനെ മാതാവ് വഴക്ക് പറഞ്ഞു. ഇതിന് ശേഷം അമ്മയും മൂത്ത സഹോദരിയും ജോലിക്ക് പോവുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് ഹബീബ് സ്വന്തം മുറിയില്‍ കയറി ജനല്‍കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് മരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് എത്തിയ അമ്മ മകനെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടി തുറന്നപ്പോ‍ഴാണ് മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :