ചാടിപ്പോയത് നാല് കുട്ടികള്‍; രക്ഷപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല - പുലിവാല് പിടിച്ച് പൂജപ്പുര പൊലീസ്

  poojappura , childrens home , childrens , പൊലീസ് , പൂജപ്പുര , ചിൽഡ്രൻസ് ഹോം , രക്ഷപ്പെടല്‍
തിരുവനന്തപുരം| Last Modified ബുധന്‍, 24 ജൂലൈ 2019 (07:48 IST)
ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയ കുട്ടികളെ കുറിച്ച് വിവരമില്ല. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്നും അന്വേഷണം തുടരുകയാണെന്നും പൂജപ്പുര പൊലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.30 യോടെയാണ് കുട്ടികൾ ചാടിപ്പോയത്. ഇവര്‍ രക്ഷപ്പെട്ടതിന് ഏറെ നേരം കഴിഞ്ഞിട്ടാണ് വിവരം അധികൃതര്‍ അറിഞ്ഞത്. എങ്ങനെയാണ് നാലുപേരും പുറത്തു കടന്നതെന്നത് വ്യക്തമല്ല.

ഇതിന് മുമ്പും ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി സമാനസംഭവങ്ങൾ അരങ്ങേറിയിട്ടും ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ വിമർശനം ഉയരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :