മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേരെ അജ്ഞാതര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി

 mayor , tamilnadu , police , ഉമ മഹേശ്വരി , മുരുക ശങ്കരന്‍ , പൊലീസ് , മേയര്‍
ചെന്നൈ| Last Modified ബുധന്‍, 24 ജൂലൈ 2019 (09:30 IST)
തമിഴ്നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേരെ അജ്ഞാതര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. തിരുനല്‍വേലിയില്‍ ചൊവ്വാഴ്‌ചയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി (61), ഭര്‍ത്താവ് മുരുക ശങ്കരന്‍ (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

സമീപം താമസിക്കുന്ന മകള്‍ കൊലപാതകം നടക്കുന്നതിന് മുമ്പ് വീട്ടില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അക്രമികള്‍ വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും.

ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :