പ്രതിഷേധ “സ്ലട്ട് വാക്ക്” ഓസ്ട്രേലിയയില്‍!

മെല്‍ബണ്‍| WEBDUNIA|
PRO
സ്ത്രീപീഡനത്തിനു കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ പഴിക്കുന്ന സ്ഥിരം രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘പ്രകോപനപരമായ’ വേഷം ധരിച്ച സ്ത്രീകള്‍ ഓസ്ട്രേലിയയിലും “സ്ലട്ട് വാക്ക്” പ്രതിഷേധം നടത്തി. വലക്കണ്ണികള്‍ പോലെയുള്ള വസ്ത്രങ്ങളും മിനി സ്കേര്‍ട്ടുകളും ഹൈഹീലുകളും ധരിച്ചാണ് സ്ത്രീകള്‍ പ്രകടനം നടത്തിയത്.

ഓസ്ട്രേലിയയിലെ ബ്രിസ്ബേണിലും മെല്‍ബണിലുമാണ് ശനിയാഴ്ച “സ്ലട്ട് വാക്ക്” നടന്നത്. ‘ഓസ്ട്രേലിയന്‍ സെക്സ് പാര്‍ട്ടി’യുടെ ക്വീന്‍സ്‌ലാന്‍ഡ് ശാഖയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കാനഡയിലാണ് ഈ വിചിത്ര പ്രതിഷേധം ആരംഭിച്ചത് എന്ന് കരുതുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ ടൊറന്റോയിലെ ഒരു പൊലീസ് മേധാവി സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്ന് അഭിപ്രായപ്പെട്ടതാണ് വനിതാ പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. ഇതിന് ഫേസ്ബുക്കിലൂടെയും വന്‍ പ്രചാരം ലഭിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :