ചരക്ക് കപ്പലിന് നിയന്ത്രണം നഷ്‌ടപ്പെട്ടു

കൊല്ലം| WEBDUNIA|
കൊല്ലം തീരത്ത് പുറംകടലില്‍ ചരക്ക് കപ്പലിന് നിയന്ത്രണം നഷ്‌ടപ്പെട്ടു. മുംബൈയില്‍ നിന്ന്‌ കൊളംബോയിലേയ്ക്ക്‌ പോവുകയായിരുന്ന കപ്പലിനാണ്‌ നിയന്ത്രണം നഷ്‌ടപ്പെട്ടത്‌. മീന്‍ പിടിക്കാനുപയോഗിക്കുന്ന വല കപ്പലിന്‍റെ പ്രൊപ്പല്ലറില്‍ കുടുങ്ങിയതാണ്‌ അപകട കാരണം.

രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തീരത്ത്‌ നിന്ന്‌ 22 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ കപ്പല്‍ കുടുങ്ങിയത്‌.

അപകട വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ നീണ്‌ടകര ഫിഷറീസ്‌ ഓഫീസില്‍ നിന്ന്‌ മുങ്ങള്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം കപ്പലിനടുത്തേയ്ക്ക്‌ പുറപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :