ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ| WEBDUNIA|
PRO
PRO
കഴിഞ്ഞ സെഷനില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്ത മുംബൈ വിപണിയില്‍ ഇന്ന് ആരംഭ വ്യാപാരത്തിലും ഉണര്‍വ് പ്രകടമാണ്. സെന്‍സെക്സ് 61 പോയന്‍റ് ഉയര്‍ന്ന് 15,449 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് വീണ്ടുമുയര്‍ന്ന ഇപ്പോള്‍ 273 പോയന്‍റ് ഉയര്‍ച്ചയില്‍ 15,661 എന്ന നിലയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 4572 പോയന്‍റിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് കുതിപ്പ് പ്രകടിപ്പിച്ച സൂചിക ഇപ്പോള്‍ 78 പോയന്‍റ് ഉയര്‍ച്ചയില്‍ 4,649 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്റ്റെര്‍ലൈറ്റ് (3.5%), ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍റ് ടി (3% വീതം), എസ്ബിഐ, ഡിഎല്‍എഫ് (2.7% വീതം), ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ഭെല്‍, ജയപ്രകാശ് അസോസിയേറ്റ്സ് (2% വീതം) എന്നിവയ്ക്ക് ഇന്ന് ആരംഭ വിപണിയില്‍ നേട്ടമുണ്ടാക്കാനായി. എച്ച് ഡി എഫ് സി, ഒഎന്‍ജിസി, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ്, എച്ച് ഡി എഫ് സി ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹിന്‍ഡാല്‍കൊ, മാരുതി സുസൂക്കി എന്നിവയ്ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :